
ജോജു ജോർജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകൻ  കെ .സൻഫീർ ഒരുക്കുന്ന 'പീസ് " എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ യുവ ശാസ്ത്രജ്ഞൻ കൂടിയായ സൻഫീർ. സട്ടയർ കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'പീസ് "നിർമിക്കുന്നത്  സ്ക്രിപ്ട് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി, അർജുൻ സിംങ്, അനിൽ നെടുമങ്ങാട്, മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 
അൻവർ അലിയും കെ.സൻഫീറും ഗാനരചന നിർവഹിച്ച ചിത്രത്തിൽ ജുബൈർ മുഹമ്മദ് സംഗീതം നൽകുുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, എഡിറ്റർ: നൗഫൽ അബ്ദുള്ള, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട്  ഡിസൈനർ:ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ.പ്രേക്ഷകശ്രദ്ധ നേടിയ 'ഒരു ഹലാൽ ലവ് സ്റ്റോറി', ചിത്രീകരണം പൂർത്തിയായ മാർട്ടിൻ പ്രക്കാട്ടിന്റെ ത്രില്ലർ ചിത്രം 'നായാട്ട് "സ്റ്റാർ എന്നിവയാണ് ജോജുവിന്റെ  പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.