photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലരുകോണം വാർഡിൽ എൻ.എസ്.എസ് സ്കൂളിലെ ബൂത്തിൽ ഒരേ പേരുള്ള രണ്ടു പേരിൽ ഒരാളിനെ കൊവിഡ് രോഗി എന്ന് തെറ്റായ വിലാസം നൽകിയതിനാൽ 69 കാരിക്ക് വോട്ട് ചെയ്യാനായില്ല. സർക്കാർ രേഖകൾ പ്രകാരം ഇവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുകയും ചെയ്തു. വോട്ട് ചെയ്യാനായി ഇവർ ബൂത്തിലെത്തിയെങ്കിലും പ്രിസൈഡിംഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനാൽ നിരാശയായി മടങ്ങേണ്ടിയും വന്നു. ഇത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും തമ്മിലുള്ള വക്കേറ്റതിന് കാരണമായി. എന്നാൽ കൊവിഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 75 വയസുകാരിയെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് സന്നദ്ധ പ്രവർത്തകർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാർ കളക്ടർക്ക് നൽകിയ ലിസ്റ്റിൽ ഒരേപേരുകാർ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.