ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് കോട്ടുകാൽക്കോണം വാർഡിലെ കോൺ.റിബൽ സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. പനയറക്കുന്ന് വാറുവിള വീട്ടിൽ ഫ്രാൻസിസ് (60) ആണ് മരിച്ചത്. 15 ദിവസമായി കൊവിഡ് ബാധയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ 2.30 ഓടെയാണ് മരണം. കോട്ടുകാൽക്കോണം അനിൽകുമാറിന്റെ റിബലായിരുന്നു .തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൊവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 2000-ൽ ബാലരാമപുരം പഞ്ചായത്ത് യു.ഡി.എഫ് മെമ്പറായിരുന്നു. ഉഷ ഭാര്യയാണ്. മക്കൾ: അഖിൽ,സോണിയ.മരുമക്കൾ: രജിത്.ആർഷ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ