voting

തിരുവനന്തപുരം: ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല, അമരവിള എന്നിവിടങ്ങളിൽ രാവിലെ വോട്ടെടുപ്പിൽ പ്രകടമായ ആവേശം ഉച്ചയോടെ കുറഞ്ഞു. 7ന് ആരംഭിച്ച് വോട്ടിംഗ് സമയത്ത് തന്നെ എങ്ങും ജനത്തിരക്കുണ്ടായിരുന്നു. 7 മുതൽ 12 വരെ ഈ സ്ഥലങ്ങളിലെ ഭൂരിഭാഗം ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. ഉചയ്ക്ക് 1വരെ 45 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. വൈകിട്ട് കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സമയം അനുവദിച്ചതിനാൽ പലരും വോട്ട് ചെയ്യാൻ രാവിലെ തന്നെ എത്തി. ജില്ലയിൽ ചില മേഖലകളിൽ രാവിലെ ചെറിയ രീതിയിൽ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം വലിയ തിരക്ക് അനുഭപ്പെട്ട പോളിംഗ് ബൂത്തുകളിൽ പോലും ഉച്ച കഴിഞ്ഞ് മന്ദ ഗതിയിലായിരുന്നു പോളിംഗ്. ഈ സ്ഥലങ്ങളിലെ പ്രധാന പോളിംഗ് ബൂത്തുകളിൽ ഉച്ചയ്ക്ക് ശേഷം ആളൊഴിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയ സ്ഥലങ്ങളായിരുന്നു ജില്ലയിലെ കിഴക്കൻ മേഖല.