
കാലടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോതമംഗലം മലയിൻകീഴ്, കാരപ്പിള്ളി വീട്ടിൽ ശിവനെ (60) കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടന്നത്. കുട്ടി അദ്ധ്യാപികയെ അറിയച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കാലടി എസ്.എച്ച്.ഒ എം. ബി .ലത്തീഫ്, എസ്.ഐ സ്റ്റെപ്റ്റോ ജോൺ, എ.എസ്.ഐ. റെജി, എസ്.സി.പി.ഒ.ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.