chennithala

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ അതിശക്തമായ യു.ഡി.എഫ് തരംഗമാണ് ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അടുത്ത രണ്ട് ഘട്ട തിരഞ്ഞെടുപ്പിലും സർക്കാരിനെതിരായുള്ള ജനവികാരം പ്രതിഫലിക്കും.

ഇടതു സർക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കാനുള്ള ഒരവസരവും ജനങ്ങൾ പാഴാക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വൻവീഴ്ചയുണ്ടായി. പോളിംഗ് സാമഗ്രികളുടെ വിതരണം മുതൽ വോട്ടടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത തിരഞ്ഞെടുപ്പുകളിലെ പോളിംഗ് കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനുള്ള ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സജീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.