f

തിരുവനന്തപുരം: പ്രായാധിക്യം വകവയ്‌ക്കാതെ 107ാം വയസിലും അയ്യപ്പൻപിള്ള ഇന്നലെ വോട്ടുചെയ്യാനെത്തി. തൈക്കാട് വാർ‌ഡിൽ ഗവ.എൽ.പി സ്‌കൂളിലെ അഞ്ചാം നമ്പർ ബൂത്തിൽ ഇന്നലെ ആദ്യത്തെ വോട്ട് ചെയ്‌തത് അയ്യപ്പൻപിള്ളയായിരുന്നു. രണ്ടാമതായി മകൾ ഗീതാ രാജ്കുമാറും മൂന്നാമതായി മരുമകൻ രാജ്കുമാറും വോട്ടുചെയ്‌തു. തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറായിരുന്ന അയ്യപ്പൻപിള്ള ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അയ്യപ്പൻപിള്ളയെ ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു.