
വെഞ്ഞാറമൂട്:വെഞ്ഞാറമൂട്ടിൽ വോട്ട് ചെയ്യാൻ രാഷ്ട്രീയക്കാരും സിനിമാക്കാരും. രാഷ്ട്രീയ,സാംസ്കാരിക മേഖലയിൽ സമ്പന്നമായ വെഞ്ഞാറമൂട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയത് രാഷ്ടീയ, സിനിമാ മേഖലയിലെ പ്രമുഖരാണ്. ചലച്ചിത്രതാരം നോബി പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തപ്പോൾ നടി പ്രിയങ്ക വാമനപുരം ക്ഷീരസംഘത്തിൽ വോട്ട് ചെയ്തു. ഡി.കെ.മുരളി എം.എൽ.എ വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്യാനെത്തി. കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ വെഞ്ഞാമൂട് അങ്കണവാടിയിൽ വോട്ട് ചെയ്തു. കൊവിഡിനെ തുടർന്ന് നീണ്ട നാളായി വാമനപുരം വീട്ടിൽ ഉള്ള പ്രിയങ്ക രാവിലെ തന്നെ പോളിംഗ് ബൂത്തിൽ എത്തി. നോബി എറണാകുളത്തെ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് എത്തുകയായിരുന്നു.