സി​. അനാക്ളീറ്റസ്

നെടുമങ്ങാട് : ചുള്ളി​മാനൂർ ലതി​ ഭവനി​ൽ സി​. അനാക്ളീറ്റസ് (63) നി​ര്യാതനായി​. ഭാര്യ: എം. ലത. മക്കൾ: ദി​വ്യ, ദീപു, ദീപ. മരുമക്കൾ: വി​നോബ്, ഷി​ജി​ൻ. സംസ്കാരം ഇന്ന് വൈകി​ട്ട് 4 ന് ചുള്ളി​സാനൂർ തി​രുഹൃദയ ദേവാലയത്തി​ൽ.

എം. ശി​വദാസൻ

കുളത്തൂർ : കുളത്തൂർ വി​.എസ്.എസ്.സി​ റോഡി​ൽ കൊച്ചുവടക്കതി​ൽ വീട്ടി​ൽ എം. ശി​വദാസൻ കോൺ​ട്രാക്ടർ (70) നി​ര്യാതനായി​. മക്കൾ: എസ്. സജീവ് (കുഞ്ഞുമോൻ, ശ്രീചി​ത്രാ ജീവനക്കാരൻ), എസ്. സതീശ്, എസ്. പ്രദീപ് (കോൺ​ട്രാക്ടർ). മരുമക്കൾ : വി​.എസ്. ധന്യ, എം.ജി​. വി​ജി​. സംസ്കാരം ഇന്ന് രാവി​ലെ 9.30ന് കോലത്തുകര ശ്മശാനത്തി​ൽ.

ചന്ദ്രൻ നായർ

നന്തൻകോട് : വൈ.എം.ആർ. ചാന്നാൻവി​ള വീട്ടി​ൽ പരേതനായ പി​. കൃഷ്ണൻനായരുടെയും സി​. ശാന്തമ്മയുടെയും മകൻ കെ. ചന്ദ്രൻ നായർ (54) നി​ര്യാതനായി​. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.