തിരുവനന്തപുരം​:​ തലസ്ഥാനത്ത് ആദ്യമണിക്കൂറിൽ തന്നെ പ്രമുഖരിൽ മിക്കവരും വോട്ടു ചെയ്തു. ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​രാ​വി​ലെ​ ​ഏ​ഴി​ന് ​പ​ട്ടം​ ​ഗ​വ.​ ​മോ​ഡ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ സ്കൂ​ളി​ലും​ കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​കൊ​ച്ചു​ള്ളൂ​രി​ലെ​ ​ബൂ​ത്തി​ലും വോട്ടു ചെയ്തു.​ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പാങ്ങോട് എൽ.പി.എസിൽ വോട്ടു ചെയ്തു. ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​രാ​വി​ലെ​ 11​ന് കോട്ടൺഹിൽ സ്കൂളിലും, കെ.​ മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​ ജവഹർനഗർ​ ​സ്കൂ​ളി​ലും, സു​രേ​ഷ്‌​ഗോ​പി​ ​എം.​പി​യും​ ​ഒ.​ ​രാ​ജ​ഗോ​പാ​ൽ​ ​എം.​എ​ൽ.​എ​യും​ ​ശാ​സ്ത​മം​ഗ​ലം​ ​രാ​ജാ​ ​കേ​ശ​വ​ദാ​സ് ​സ്കൂ​ളി​ലുമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​എ​സ്.​ ശി​വ​കു​മാ​റും​ ​കെ.എസ്. ശ​ബ​രീ​നാ​ഥ​നും​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​കു​ടം​ബ​സ​മേ​തം​ ​ശാസ്തമംഗലം സ്കൂളിൽ വോട്ടു ചെയ്തു. സി.​പി.​എം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗ​ങ്ങ​ളാ​യ​ ​എം.​എ.​ ബേ​ബി​ ​സെ​ന്റ് ​ജോ​സ​ഫ് ​സ്കൂ​ളി​ലും​ ​എ​സ്.​ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ​ബാ​ർ​ട്ട​ൻ ​ഹി​ൽ​ ​സ്കൂ​ളി​ലും​ ​വോ​ട്ട് ​ചെ​യ്തു. യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ഹ​സ​ൻ​ ​ ​ജ​ഗ​തി​ ​സ്കൂ​ളി​ലും​ ​കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​എം.​ സു​ധീ​ര​ൻ​ ​കു​ന്നു​കു​ഴി​ ​സ്കൂ​ളി​ലും​ ​ബി.​ജെ.​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​ഫോ​ർ​ട്ട് ​ഹൈ​സ്‌​കൂ​ളിലും​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി. ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ സൂ​സ​പാ​ക്യ​വും​ ​ബി​ഷ​പ്പ് ​ഡോ.​ ക്രി​സ്തു​ദാ​സും​ ​ ​ജ​വ​ഹ​ർ​ ​ന​ഗ​റി​ലെ​ ​ബൂ​ത്തി​ൽ​ ​വോ​ട്ടു​ ​ചെ​യ്തു. ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​രാ​ജേ​ഷ് ​ ​സെ​ന്റ് ​ജോ​സ​ഫ് ​സ്കൂ​ളി​ലും​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​​സു​ധീ​ർ​ ​ചെ​മ്പ​ഴ​ന്തി​ ​വാ​ർ​ഡി​ലെ​ ​മ​ന​യ്‌​ക്ക​ൽ​ ​എ​ൽ.​പി​ ​സ്കൂ​ളി​ലും​​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സി.​ ശി​വ​ൻ​കു​ട്ടി​ ​തി​രു​മ​ല​ ​ഹൈ​സ്കൂ​ളി​ലും ​വോട്ടു ചെയ്തു.