ചിറയിൻകീഴ്:അഴൂർ ഗ്രാമപഞ്ചാത്തിൽ 73.67 ശതമാനം വോട്ടാണ് പോൾ ചെയ്തത്.കഴിഞ്ഞ വർഷം 75.82 ശതമാനമായിരുന്നു.ഇരുമുന്നണികളും ബി.ജെ.പിയും വിജയ പ്രതീക്ഷയിലാണ്.നിലവിലെ ഭരണത്തിൽ എൽ.ഡി.എഫിന് 8 സീറ്റും യു.ഡി.എഫിന് 7 സീറ്റും,ബി.ജെ.പി ക്ക് 2 സീറ്റും സ്വതന്ത്ര ഒന്നുമാണ് വിജയിച്ചിരുന്നത്. ഇക്കുറി പോളിംഗ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഒമ്പതാം വാർഡായ തെറ്റിച്ചിറയിലാണ്.ഇവിടെ 79.98 ശതമാനമാണ് പോളിംഗ്.രണ്ടാം സ്ഥാനം പതിമ്മൂന്നാം വാർഡായ ചിലമ്പിലാണ്. 77.54 ശതമാണ് പോളിംഗ്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുളളതും ഈ വാർഡായിരുന്നു.പതിനെട്ടാം വാർഡായ കൊട്ടാരം തുരുത്താണ് മൂന്നാം സ്ഥാനം.77.1 ആണ് പോളിംഗ് സതമാനം. പോളിംഗ് ശതമാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പത്താം വാർഡായ ഗാന്ധിസ്മാരകമാണ്.ഇവിടെ വോട്ടിംഗ് യന്ത്രം രണ്ടുപ്രാവശ്യം തകരാറിലായതിനാൽ മണിക്കൂറുകളോളമാണ് വോട്ടിംഗ് തടസപ്പെട്ടത്. 67.87 ശതമാനമാണ് ഇവിടത്തെ പോളിംഗ്. അഴൂർ ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും പോളിംഗ് ശതമാനം മാടൻവിള: 75.37, അഴൂർ ക്ഷേത്രം: 72.04, ഗണപതിയാം കോവിൽ: 68.01, മാവിന്റെമൂട്: 69.44, കോളിച്ചിറ: 73.15, അഴൂർ എൽ.പി.എസ് 72.43, കൃഷ്ണപുരം: 73.53, മുട്ടപ്പലം: 74.76, തെറ്റിചിറ: 79.98, ഗാന്ധിസ്മാരകം :67.87, കന്നുകാലിവനം: 73.04, നാലുമുക്ക്: 76.56, ചിലമ്പ് :77.54, അക്കരവിള: 69.09, പെരുങ്ങുഴി ജംഗ്ഷൻ: 72.21, പഞ്ചായത്ത് ഓഫീസ്: 75.62, റെയിൽവേ സ്റ്റേഷൻ:73.96, കൊട്ടാരം തുരുത്ത് :77.1 എന്നിങ്ങനെയാണ്.