നെയ്യാറ്റിൻകര: വോട്ടിംഗിനെത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. മാരായമുട്ടം തെള്ളുക്കുഴി വലിയവിള പുത്തൻവീട്ടിൽ ശശികുമാർ( 69) ആണ് മരിച്ചത്. മാരായമുട്ടം ഗവ. ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ ഉടനെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ ലീലയ്ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.