കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കവസാനിച്ചതോടെ മുന്നണികൾക്ക് കൂട്ടിക്കിഴിക്കലിന്റെയും കാത്തിരിപ്പിന്റെയും ദിനങ്ങളാണിനിയുള്ളത്. കിളിമാനൂരിൽ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിലും എഴുപത് ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കൊവിഡ് പശ്ചാത്തലത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നിട്ടും മികച്ച പോളിംഗ് ആയിരുന്നു എല്ലായിടത്തും രേഖപ്പെടുത്തിയത്.ഇത് വിജയ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതായി മൂന്നു മുന്നണികളും അവകാശപ്പെടുന്നു.വോട്ടെണ്ണൽ ദിവസമായ 16 വരെ മുന്നണികൾ വിജയ പ്രതീക്ഷയോടെ കാത്തിരിക്കും.