കിളിമാനൂർ:ശമ്പളം വൈകുന്നതിനെ തുടർന്ന് അദ്ധ്യാപകർ പരാതിയുമായി മനുഷ്യാവകാശ കമ്മിഷനിലേക്ക്. കരവാരം വൊക്കേഷണൽ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകരാണ് പരാതിയുമായി മനുഷ്യവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുന്നത്.സ്കൂളിലെ 25 ഓളം അദ്ധ്യാപകർക്കാണ് ശമ്പളം കിട്ടിയിട്ട് ആറുമാസമാകുന്നത് പ്രിൻസിപ്പൽ തസ്തികയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ശമ്പള വിതരണം മുടങ്ങാൻ കാരണമെന്നാണ് വിവരം. സീനിയോറിറ്റി സംബന്ധിച്ച പ്രതിസന്ധിയും നിലനിൽക്കുന്നു.കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശമ്പളം മുടങ്ങിയതോടെ വാഹന,കെട്ടിട ലോണുകളടക്കം പലതിന്റെയും തവണ മുടങ്ങിയതായും വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ധ്യാപകർ ആവശ്യപ്പെടുന്നു.