ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പ‍ഞ്ചായത്തിൽ പോളിംഗ് ശതമാനം കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്നത് മുന്നണികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.പലയിടത്തും സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും റിബൽ ശല്യമുണ്ടായിരുന്നു.ഈ സ്ഥലങ്ങളിലെല്ലാം വോട്ടിംഗ് ശതമാനം മറ്റിടങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 75.80 ആയിട്ടുണ്ട്. ഇവിടെ 29551 വോട്ടർമാരാണുള്ളത്.ഇതിൽ 22401 പേർ വോട്ടു രേഖപ്പെടുത്തി. 16236 സ്ത്രീ വോട്ടർമാരിൽ 12419 പേർ വോട്ടു ചെയ്തു.13315 പുരുഷന്മാരിൽ 9982 പേർ വോട്ടിട്ടു.20 വാർഡുകളുള്ള ഇവിടെ പല വാർഡുകളിലും ജനസംഖ്യാ ആനുപാതികമായി രണ്ടും മൂന്നും പോളിംഗ് ബൂത്തുകൾ വീതം ഉണ്ടായിരുന്നു. പള്ളിയറ വാർഡിലെ ഒന്നാം വാർഡിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടിട്ടത്.80. 46 ശതമാനം.തൊട്ടു പിന്നിൽ നെല്ലിമൂട് വാർഡിലെ രണ്ടാം ബൂത്താണ്. 80.21.ഏറ്റവും കുറച്ചുപേർ വോട്ടു രേഖപ്പെടുത്തിയത് പരുത്തിയിൽ വാ‌‌ർഡിലെ രണ്ടാം ബൂത്തിലാണ്.ഇവിടെ 66.80 പേർമാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.