
തിരുവനന്തപുരം: ലോകത്ത് ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇടംനേടി. അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റേതാണ് പുതിയ അംഗീകാരം. ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ 'വുമൺ ഓഫ് ദ ഇയർ' ആയി മന്ത്രി ശൈലജയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
നൂറുകണക്കിന് നോമിനേഷനുകളിൽ നിന്നാണ് 12 വനിതകളെ ഫിനാൻഷ്യൽ ടൈംസ് തിരഞ്ഞെടുത്തത്.
കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളെ ആദരിക്കാനായി ഐക്യരാഷ്ട്രസഭ നടത്തുന്ന വെബിനാറിൽ ശൈലജ പങ്കെടുത്തിരുന്നു. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ പ്രോസ്‌പെക്ട് മാഗസിനും ശൈലജയെ ആദരിച്ചിരുന്നു.