തിരുവനന്തപുരം: പാങ്ങോട് ആർമി പബ്ലിക് സ്‌കൂളിന്റെ പുതിയ സ്‌കൂൾ മന്ദിരം ദക്ഷിണ മേഖലാ ആർമി കമാൻഡർ സി.പി.മൊഹന്തി ഉദ്ഘാടനം ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം കമാൻഡർ ബ്രിഗേഡിയർ കാർത്തിക്ക് ശേഷാദ്രി അദ്ദേഹത്തെ സ്വീകരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സൈനിക കേന്ദ്രം കൈകൊൺ സുരക്ഷാ മാർഗ്ഗങ്ങൾ ലെഫ്. ജനറൽ വിലയിരുത്തി. കൂടാതെ, മികച്ച സേവനം കാഴ്ചവച്ച സൈനികർക്കുള്ള മെഡലുകളും അദ്ദേഹം സമ്മാനിച്ചു. ദക്ഷിണ വ്യോമസേനാമേധാവി എയർ മാർഷൽ അമിത് തിവാരി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരെയും ലെഫ്. ജനറൽ സന്ദർശിച്ചു.