kerala-election-and-covid

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ പ്രചാരണം നടത്തിയതും വോട്ടർമാർ അകലം പാലിക്കാതെ തിക്കിത്തിരക്കി വോട്ടിടാനെത്തുന്നതും കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമോയെന്ന് ആരോഗ്യവകുപ്പിന് ആശങ്ക. തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് പരിശോധന വർദ്ധിപ്പിച്ചാലേ ഇക്കാര്യം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ അവസാനം മുതലുള്ള കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പ്രതിദിനം പതിനായിരത്തിന് മുകളിൽ നിന്നിരുന്ന രോഗികളുടെ എണ്ണം മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ എത്തിനിൽക്കുന്നത് ആശ്വാസം പകരുന്നുണ്ട്.