
തിരുവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി ജില്ലകളിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം അന്തിമ കണക്കെടുക്കിൽ 73.12 ശതമാനമായി ഉയർന്നു. ആദ്യകണക്കെടുപ്പിൽ ഇത് 72.67 ശതമാനമായിരുന്നു. എല്ലാ ബൂത്തുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിഗണിച്ചപ്പോഴാണ് വോട്ട് ശതമാനം കൂടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ ഇന്ന് 77.11ശതമാനമായിരുന്നു.
ജില്ല തിരിച്ച് അന്തിമ പോളിംഗ് ശതമാനം
തിരുവനന്തപുരം 70.04
കൊല്ലം 73.80
പത്തനംതിട്ട 69.72
ആലപ്പുഴ 77.40
ഇടുക്കി 74.68