
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4875 പേർക്ക് കൊവിഡും 35 മരണവും സ്ഥിരീകരിച്ചു. 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. 9.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 508 പേരുടെ ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4647 പേരുടെ ഫലം നെഗറ്റീവായി.