ramesh-chennithala

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ദൃശ്യമായതു പോലുള്ള യു.ഡി.എഫ് അനുകൂലതരംഗം ഇന്ന് നടക്കുന്ന രണ്ടാം ഘട്ടത്തിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്വർണക്കടത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ച സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം ശക്തമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഈ ജനവികാരം പ്രകടമായി ദൃശ്യമാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് തന്നെ അപമാനമായി മാറിയിരിക്കുന്നു ഈ സർക്കാർ. ഇത്രയും ഹീനമായ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ല.എടുത്തു പറയത്തക്ക ഒരു പദ്ധതി പോലും ഈ സർക്കാർ ആവിഷ്‌കരിച്ച് പൂർത്തിയാക്കിയിട്ടില്ല. വികസനത്തിന്റെ കാര്യത്തിൽ പൂർണമായും പരാജയപ്പെട്ട സർക്കാരാണിത്. ക്ഷേമ പെൻഷനുകളിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വരുത്തിയ വർദ്ധനയെല്ലാം മറച്ചുവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഇതിനകം പൊളിഞ്ഞിട്ടുണ്ട്.