dd

ചങ്ങനാശേരി : കുടിവെള്ളം ചോദിച്ച് എത്തിയ യുവാവ് വൃദ്ധയെ ആക്രമിച്ച് മൂന്ന് പവൻ സ്വർണമാല കവർന്നു. തുരുത്തി ആലഞ്ചേരി ചിന്നമ്മ (85) ന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് എത്തിയ യുവാക്കൾ വീട്ടമ്മയോട് കുടിവെള്ളം ചോദിച്ചു, പിന്നാലെ വീടിനുള്ളിലേക്ക് പ്രവേശിച്ച യുവാക്കൾ വീട്ടമ്മയുടെ മുഖത്ത് തുണി മൂടിയശേഷം മാല കവർന്ന് കടന്നു കളയുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. ചങ്ങനാശേരി സി.ഐ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.