
തിരുവനന്തപുരം: വഞ്ചിനാട്, ഇന്റർസിറ്റി, മംഗലാപുരം എക്‌സ്‌പ്രസുകൾ പ്രത്യേക ട്രെയിനുകളായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. അടുത്തയാഴ്ച മുതൽ ഓടിതുടങ്ങിയേക്കും. 15 മുതൽ ഓടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഡിവിഷൻതലത്തിൽ അന്തിമ തീരുമാനമിയിട്ടില്ല. എറണാകുളം കണ്ണൂർ പ്രതിദിന ട്രെയിനും ഇതോടൊപ്പം ഓടിതുടങ്ങും. തിരുവനന്തപുരം കണ്ണൂർ, തിരുവനന്തപുരം പാലക്കാട് എക്‌സ്‌പ്രസുകൾക്കും അനുമതിയായിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷന്റെ തീരുമാനം ഉടനുണ്ടാകും.