short

തിരുവനന്തപുരം: അടൂർ ഭാസി ഫിലിം സൊസൈറ്റി ബിഗ് എഫ്.എംചാനലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു.

എൻട്രി ഫീസില്ലാതെ നടത്തപ്പെടുന്ന ഇത്തവണത്തെ മേള ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് . സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാൽ ജൂറി ചെയർമാനായ മേളയിൽ ബി ഹരികുമാർ ചെയർമാനും സെബാസ്റ്റ്യൻ ജോസഫ് ,സജി തോമസ് എന്നിവർ അംഗങ്ങളുമാണ്.മികച്ച ഹ്രസ്വചിത്രം, സംവിധായകൻ, നടി, നടൻ, ഛായാഗ്രാഹകൻ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.ഡിസംബർ 31ന് മുമ്പായി എൻട്രികൾ ഡിവിഡി ഫോർമാറ്റിൽ അയക്കണം.ഐ.എസ്.എഫ്.എഫ് 2020,അടൂർഭാസി കൾച്ചറൽ ഫോറം ,കാട്ടു ഗണപതി ടെമ്പിളിനു സമീപം ,ഉപ്പളം റോഡ്,തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്- ഫോൺ, 9747291201, 9400332133.