cc

വെഞ്ഞാറമൂട്:എന്നും ക്ഷീര കർഷകന് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം. പാൽ വില വർദ്ധിപ്പിച്ചിട്ടും കർഷകന് നഷ്ടം മാത്രം. കാലിത്തീറ്റയുടെ വിലയും വർദ്ധിച്ച ഉത്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വിലവർദ്ധന കൊണ്ട് കർഷകന് ലാഭമൊന്നും ഉണ്ടാകുന്നില്ലത്രെ. പിണ്ണാക്കിനും കാലിക്കറ്റയ്ക്കുമുണ്ടായ വില വർദ്ധന കണക്കിലെടുക്കുമ്പോൾ പാൽവില കൂട്ടിയത് കൊണ്ട് കാര്യമായ നേട്ടമില്ലന്ന് ക്ഷീരസംഘം പ്രതിനിധികളും പറയുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റ വില വർദ്ധനയ്ക്ക് കാരണമെന്ന് അധികൃതർ പറയുമ്പോൾ രണ്ട് മാസത്തിനിടെ കാലിത്തീറ്റയ്ക്ക് വർദ്ധിച്ചത് 200 രൂപയാണ്. കച്ചിലിന്റെ വിലയും വർദ്ധിക്കുന്നത് കർഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇക്കണക്കിന് പോയാൽ ക്ഷീരകർഷകർക്ക് മറ്റു തൊഴിലിലേക്ക് പോകാനേ നിവൃത്തിയുള്ളൂ. ഇതുമൂലം തമിഴ്നാട്ടിൽ നിന്ന് വരുന്ന പാലിനെ ആശ്രയിക്കേണ്ടിവരും മലയാളിക്ക്. മിൽമയുടെ കണക്ക് അനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും, ഖരപദാർത്ഥങ്ങളുടെ അളവ് 8.5. മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് ലഭിക്കുന്നത് 37 രൂപ.നാടൻ പശുക്കൾ സുലഭമായിരുന്ന കാലത്ത് മാത്രമേ മിൽമ നിഷ്കർഷിക്കുന്ന മാനദണ്ഡം അനുസരിച്ച് കൊഴുപ്പുള്ള പാലും വിലയും കിട്ടുകയുള്ളൂ. ഇപ്പോൾ സങ്കരയിനം പശുക്കളാണ് സജീവമായുള്ളത്. വീടുകളിലും കടകളിലും പാൽ നൽകിയാണ് പല കർഷകരും നിലനിൽക്കുന്നത്.

.

പാൽ ലിറ്ററിന് പുതിയ വില - 48

കർഷകന് ലിറ്ററിന് ഇപ്പോൾ ലഭിക്കുന്നത് 37 രൂപ

പ്രശ്ന പരിഹാരം

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കാലിത്തീറ്റയ്ക്ക് സബ്സിഡി ഏർപ്പെടുത്തണം

അസംസ്കൃത വസ്തുക്കളുടെ വില കുറയുന്ന സാഹചര്യങ്ങളിൽ
സംഭരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം.

നിലവിലെ കാലിത്തീറ്റ വില - 1250

കച്ചിൽ ഒരു പിടി - 35-40