
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ രണ്ടാം ഗഡുവായി കേരളത്തിന് 642.12 കോടി രൂപ കിട്ടി. റിസർവ് ബാങ്കിലെ സ്പെഷ്യൽ വിൻഡോ വഴി കേന്ദ്രം വായ്പ എടുത്ത് നൽകിയ തുകയാണിത്. 4.2089 ശതമാനമാണ് പലിശ. കേന്ദ്രത്തിന്റെ ഓപ്ഷൻ സ്വീകരിക്കാൻ വൈകിയതിനാൽ ആദ്യത്തെ നാലു ഗഡുക്കൾ കേരളത്തിന് കിട്ടിയിരുന്നില്ല. കഴിഞ്ഞ ആഴ്ച 328.2 കോടി കിട്ടിയിരുന്നു.