money

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഈ സാമ്പത്തിക വർഷത്തെ വിഹിതത്തിന്റെ അവസാന ഗഡു 1494 കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. മൂന്ന് ഗഡുക്കളായാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ ധനസഹായം നൽകുന്നത്. മൂന്നാമത്തെ ഗ‌ഡുവാണ് ഇപ്പോൾ നൽകുന്നത്. കൊവിഡ് തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാന പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന, ക്ഷേമ പരിപാടികൾക്കായുള്ള ധനസഹായം സർക്കാർ കൃത്യമായി വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.