
ജാതി, മതം, കുലം, ഗോത്രം, ഭാഷ എന്നിവയ്ക്ക് അതീതമായി അതിജീവനത്തിന്റെ കഥ പറയുന്ന M - 24 എന്ന ഹ്രസ്വചിത്രം ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും. ദില്ലിയിൽ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയായ മേജറുടെയും മകളുടെയും ജീവിതത്തിലൂടെയാണ് ഹ്രസ്വചിത്രം വികസിക്കുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഇവരുടെ ജീവിതത്തിൽ കൊവിഡ് ഉണ്ടാക്കുന്ന പ്രതിസന്ധിയും ചിത്രം ചർച്ച ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജിതൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രേമാനന്ദാണ്. പ്രവാസി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുജിത് സഹദേവ്, അശ്വിൻഗോപാൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ശ്രീരേഖ പ്രിൻസ്, അനൂപ് സാഗർ എന്നിവരുടെ വരികൾക്ക് ജിജി തോംസൺ സംഗീതം പകരുന്നു. ആലാപനം: മിഥില മൈക്കിൾ, ജിജി തോംസൺ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ. ശ്രീജി ഗോപിനാഥൻ, ബാദുഷ, ചന്ദ്രൻ നായർ, അജിത് ജി. മണിയൻ, അനിൽ മുംബയ്, ജെറോം ഇടമൺ, സി.കെ.പ്രിൻസ്, നമിത കൃഷ്ണൻ, ടിന്റുമോൾ, ജയ.ആർ, സ്‌നേഹ ഷാജി, സംഗീത ജയൻ നായർ എന്നിവരഭിനയിക്കുന്നു.