കൊച്ചി: രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് ചട്ടം അട്ടിമറിക്കുന്നതായി പരാതി. പോളിംഗ് ബൂത്തുകളിലെ നോട്ടീസ് ബോർഡിൽ വി ഫോർ കൊച്ചി സ്ഥാനാർത്ഥികളുടെ പേരെഴുതാൻ കമ്മിഷൻ വിസമ്മതിച്ചത് ചട്ടലംഘനമാണെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.

പട്ടിക റിട്ടേണിംഗ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതാണ്. തിരഞ്ഞെടുപ്പിൽ കൂട്ടായ്‌മകൾക്ക് കൂട്ടായ്‌മ വ്യക്തമാക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ചട്ടലംഘനം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.