thomas-isaac

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായി രൂപാന്തരപ്പെടുത്തുമെന്നും ഇതിൽ വിദഗ്ദ്ധന്മാരെ മാത്രമല്ല സാധാരണക്കാരെയും ഉൾക്കൊള്ളിക്കുമെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിനായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ വൈജ്ഞാനിക മികവിന്റെ മേഖലയാക്കി മാറ്റും. വരാൻ പോകുന്ന ബഡ്ജറ്റ് ഇതിനുള്ള സുപ്രധാന കാൽവയ്പായിരിക്കും. ബഡ്ജറ്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പരമാവധി വിദഗ്ദ്ധരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളം കൈവരിച്ച സാമൂഹ്യക്ഷേമനേട്ടങ്ങൾ നിലനിറുത്തുന്നതോടൊപ്പം സമ്പദ്ഘടനയുടെ അടിത്തറയെ പൊളിച്ചു പണിയണം. സാമ്പത്തിക വിദഗ്‌ദ്ധരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഐ.ടി,​ ബയോ ടെക്‌നോളജി മേഖലകളിലെ വിദഗ്ദ്ധരുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.