വർക്കല: മുതിർന്ന പൗരന്റെ പരാതി ഇലക്ട്രോണിക് മീഡിയവഴി കേട്ട് മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിക്ക് ഹൈക്കോടതിയുടെ ഉത്തരവ്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന കെ.വി. വിദ്യാധരൻ അപമര്യാദയായി പെരുമാറിയെന്ന വടശ്ശേരിക്കോണം ആമ്പാടിയിൽ എൻ. ഗോപിനാഥന്റെ (87) പരാതിയാണ് നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടത്. ഡിവൈ.എസ്.പി അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡി.ജി.പിക്ക് 2019 സെപ്തംബർ 27നും ജില്ലാ പൊലീസ് കംപ്ലൈന്റ് അതോറിട്ടിക്ക് ഒക്ടോബർ 14നും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അഡ്വ. ആർ. രഞ്ജിത്ത് മുഖേന ഹൈക്കോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്തത്.