var

വർക്കല:പാേളിംഗ് കഴിഞ്ഞ തവണത്തെക്കാൾ 1.26 ശതമാനം കുറഞ്ഞത് ആർക്ക് ഗുണം ചെയ്യും?. 71.23 ആണ് വർക്കല നഗരസഭയിലെ പോളിംഗ് ശതമാനം. കഴിഞ്ഞപ്രാവശ്യം 72.49 ശതമാനമായിരുന്നു. ഈ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. ആകെയുള്ള 32987 വോട്ടർമാരിൽ 23498 പേർ വോട്ട് ചെയ്തു. 13226 സ്ത്രീകളും 10272 പുരുഷൻമാരും. വാശിയേറിയ മത്സരം നടന്ന വാർഡുകളിലെല്ലാം മികച്ച പോളിംഗാണ്. നാലാം വാർഡായ കരുനില കോട്ടാണ് ഏറ്റവും കൂടുതൽ പോളിംഗ് 81.07ശതമാനം. മുനിസിപ്പൽ ഓഫീസ് വാർഡിലാണ് കുറവ്, -63.74 ശതമാനം. നഗരസഭയിൽ ഏറ്റവും കൂടുതൽ വോട്ടർമാരും സ്ഥാനാർത്ഥികളുമുള്ള പണയിൽ വാർഡ് 20 ലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് 984 പേർ.
33 സീറ്റുകളിൽ 18 എണ്ണത്തിൽ വിജയിച്ച് ഭരണസ്ഥിരത നിലനിറുത്തുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ വി. സത്യദേവൻ പറഞ്ഞു. 20 സീറ്റുകൾ നേടി നഗരസഭ ഭരണം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് വർക്കല നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. രഘുനാഥൻ പറഞ്ഞു.

12 മുതൽ 19 വരെ സീറ്റുകൾ നേടി നഗരസഭയിൽ നിർണായക ശക്തിയാകുമെന്ന് എൻ.ഡി.എ. വർക്കല തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആലംകോട് ദാനശീലൻ പറഞ്ഞു. യു.ഡി.എഫി.ൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് നിറുത്തിയ 7 സ്ഥാനാർത്ഥികൾ നിർണായകമായ വിജയം കൈവരിക്കുമെന്ന് ലീഗ് നേതാവ് ദാവൂദ് പറഞ്ഞു.


ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ശതമാനം.

വെട്ടൂർ-68.23, ഇടവ-70.41, ചെമ്മരുതി-73.58, ഇലകമൺ-73.11, ചെറുന്നിയൂർ-73.38, മണമ്പൂർ-73.09, ഒറ്റൂർ-75.70,