തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരം വിതരണം ചെയ്ത ഹോമിയോപ്പതി മരുന്ന് ആഴ്‌സനിക്കം ആൽബം കൊവിഡിനെതിരെ 99% ഫലപ്രദമാണെന്ന് കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. അനിൽ ഖുറാന പറഞ്ഞു. ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ പ്രതിദിന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോമിയോപ്പതി ഗവേഷകൻ ഡോ. രാജൻ ശങ്കരൻ, യു.എ.ഇ ആരോഗ്യ വകുപ്പ് മുൻ കോ-ഓർഡിനേറ്റർ ഡോ. സെസൻ ബഹ്ജാത്, ഗവേഷകൻ ഡോ. ഡാന ഉൾമാൻ, ഡോ.അലക്‌സ് ബെക്കർ (യു.എസ്.എ), ഡോ.രുപാർ അയ്യർ (യു.എസ്.എ) തുടങ്ങി വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിച്ചു. ഈ മാസം 18 വരെ നീളുന്ന വെബിനാറിൽ രാത്രി 8.30 മുതൽ 713 060 0186 എന്ന യൂസർ നെയിമും 123456 എന്ന പാസ്‌വേഡും ഉപയോഗിച്ച് പങ്കെടുക്കാം.