des10a

ആറ്റിങ്ങൽ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടും മൂന്നും പ്രതികളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. മാമം കാട്ടുംപുറം ചിറയ്ക്കകത്ത് വീട്ടിൽ ജിത്തുരാജ് (24)​,​ മാമം കടുവയിൽ സൊസൈറ്റിക്ക് സമീപം പുതുവൽവിള വീട്ടിൽ സന്തോഷ് എന്ന ആനന്ദ് (23)​ എന്നിവരാണ് പിടിയിലായത്. മാമം കാട്ടുംപുറം അക്ഷയ സെന്ററിനു സമീപം പുത്തൻവിള വീട്ടിൽ രതീഷിനെ (30)​ വീട്ടിൽ കയറി വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതി ഷാനി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ഷാനിയുടെ വീട്ടിൽ അക്രമം നടത്തിയത് രതീഷാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. സി.ഐ ഷാജി,​ എസ്.ഐമാരായ സനൂജ്,​ ജോയി,​ ആശ,​ സി.പി.ഒമാരായ സലിം,​ ബാലു,​ സുരേന്ദ്രൻ,​ അജിത്,​ രാകേഷ്,​ വിനു,​ സുധീഷ്,​ ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.