train

തിരുവനന്തപുരം: ക്രിസ്‌മസ് അവധി പരിഗണിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ മാസത്തിൽ സർവീസ് നടത്താൻ അനുമതി നൽകി. കൊച്ചിയിൽ നിന്ന് ഒാഘ, കൊച്ചുവേളിയിൽ നിന്ന് ഇൻഡോർ, നാഗർകോവിലിൽ നിന്ന് മുംബയ് എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ.

നാഗർകോവിൽ - മുംബെയ് സ്പെഷ്യൽ വ്യാഴം,ഞായർ ദിവസങ്ങളിൽ രാവിലെ 6ന് പുറപ്പെടും. വെള്ളി,തിങ്കൾ ദിവസങ്ങളിലാണ് മടക്കയാത്ര. നമ്പർ. 06352/06351.കൊച്ചുവേളിയിൽ നിന്ന് ഇൻഡോറിലേക്ക് ശനിയാഴ്ചകളിൽ രാവിലെ 6.15നാണ്സർവ്വീസ്. മടക്കം തിങ്കളാഴ്ചകളിൽ. നമ്പർ. 02646/02645.

എറണാകുളത്തുനിന്ന് ഒാഘയിലേക്ക് ബുധൻ,വെള്ളി ദിവസങ്ങളിൽ രാത്രി 8.25നാണ് സർവീസ്. മടക്കം തിങ്കൾ,ശനി ദിവസങ്ങളിൽ. ട്രെയിൻ നമ്പർ. 06338/06337.