
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂർ വഴി മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസ് സ്പെഷ്യൽ ട്രെയിനായി ഇന്ന് പുനരാരംഭിക്കും. വൈകിട്ട് 4.45ന് പുറപ്പെടും. ട്രെയിൻ നമ്പർ. 06316. കൊല്ലം, കായംകുളം,ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.