
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ഭരണസമിതി വാർഷികവും മുൻ യൂണിയൻ പ്രസിഡന്റ് കാവിയാട് മാധവൻകുട്ടി അനുസ്മരണവും നടന്നു.യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഭദ്രദീപം തെളിച്ചു.യൂണിയൻ കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്,വനിതാസംഘം കൺവീനർ കൃഷ്ണാ റൈറ്റ്, കമ്മിറ്റിയംഗങ്ങളായ ജയാ വസന്ത്, ശ്രീലത, കലാകുമാരി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.