votte

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 76.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളം,കോട്ടയം, തൃശ്ശൂർ, പാലക്കാട്,വയനാട് ജില്ലകളിലാണ് ഇന്നലെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇൗ ജില്ലകളിലാകെ 78.65% പോളിംഗ് നടന്നിരുന്നു.രാവിലെ മുതൽ ആവേശത്തോടെ തുടങ്ങിയ വോട്ടെടുപ്പിൽ ഉച്ചയോടെ മന്ദഗതിയിലായി. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.14ന് കണ്ണൂർ,കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാം ഘട്ടവോട്ടെടുപ്പ്. 16നാണ് വോട്ടെണ്ണൽ.