norka-

തിരുവനന്തപുരം: ലോകകേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് നോർക്ക റൂട്സ് ഉദ്യോഗസ്ഥർ രണ്ടുതവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തവണയും യു.എ.ഇ സന്ദർശിച്ചതായി നോർക്ക റൂട്സ് അറിയിച്ചു. മിഡിൽ ഈസ്റ്റ് റീജിയണൽ മീറ്രിംഗിന് മുന്നോടിയായി മുന്നൊരുക്ക യോഗം ദുബായിൽ നടത്തിയതായും കൊച്ചിസ് വദേശിയായി ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ വിവരാവകാശ മറുപടിയിൽ നോർക്കറൂട്സ് അറിയിച്ചു. നാലു ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇവർക്ക് യാത്രാ ചെലവിനായി 2.57 ലക്ഷം രൂപയും താമസ സൗകര്യത്തിനായി 2400 ഡോളറും അനുവദിച്ചു. സ്കിൽ അപ്ഗ്രഡേഷൻ പരിശീലന പരിപാടിയുടെ പ്രചാരണത്തിന് മാത്രമായി 16.07 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2019 ആഗസ്റ്റ് 15 വരെ 92.92 കോടി രൂപയാണ് നോർക്ക റൂട്സ് വിവിധ പരിപാടികൾക്കു വേണ്ടി ചെലവഴിച്ചത്. എത്രരൂപ പ്രചാരണത്തിനു വേണ്ടി ചെലവഴിച്ചു എന്നതിന് കണക്കില്ല. ആകെ തുകയുടെ അഞ്ച് ശതമാനം പരസ്യത്തിനായി ചെലവഴിക്കാമെന്നും നോർക്ക റൂട്സ് അറിയിച്ചു.