cet

തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം, സൊസൈറ്റി ഫോർ സ്മാൾ സാറ്റലൈറ്റ് സിസ്റ്റംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ലഘു ഉപഗ്രഹ കോൺഫറൻസ് ഇന്നും നാളെയും ഓൺലൈനായി നടത്തും. ഇന്ന് രാവിലെ 9 ന് വി.എസ്.എസ് .സി ഡയറക്ടർ ഡോ.സോമനാഥ് ഉദ്ഘാടനം ചെയ്യും. ഡി.ആർ.ഡി.ഒ ഡയറക്ടർ ബി.വി എച്ച്.എസ് നാരായണമൂർത്തി, ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോ.എ.രാജരാജൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡോ. സാം ദയാല ദേവ്, രാകേഷ് എസ്, ഡോ. ടോം സെഗർട്ട്, എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: https://ncssta20.cet.ac.in/. https://www.facebook.com/ncssta2020 എന്ന ലിങ്കിൽ ഉത്ഘാടനം തൽസമയം കാണാം.