
തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ 282 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.183 പേർ സമ്പർക്ക രോഗികളാണ്.ആറുപേർ ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.നാലു മരണവും റിപ്പോർട്ട് ചെയ്തു. വട്ടപ്പാറ സ്വദേശി രഘുനാഥൻ പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗൾ സ്വദേശി ശശിധരൻ നായർ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. അതേസമയം 302 പേർ രോഗമുക്തരായി. നിലവിൽ 3,572 പേർ ചികിത്സയിലാണ്. 1,592 പേർ കൂടി നിരീക്ഷണത്തിലാക്കി.ആകെ 39,940 പേർ വീടുകളിലും 116പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്. 1,807 പേർ ഇന്നലെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.