attack

പുനലൂർ: ഒറ്റക്കല്ലിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ യുവാവ് ആക്രമിച്ച ശേഷം വടിവാൾ വീശി വിരട്ടി ഓടിച്ചതായി പരാതി. ചൊച്ചാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യാൻ ബൈക്കിൽ സഞ്ചരിച്ചിരുന്ന അനിൽ കുമാറിനെയും ഭാര്യയെയുമാണ് പ്രദേശവാസിയായ വിഷ്ണു മർദ്ദിച്ച ശേഷം വടിവാൾ വീശി വിരട്ടി ഓടിച്ചത്. വിഷ്ണുവിന്റെ ബൈക്കിനിടയിലൂടെ അനിൽകുമാറിന്റെ ബൈക്ക് കടത്തി കൊണ്ട് പോയതിൽ പ്രകോപിതനായി അനിൽകുമാറിനെ മർദ്ദിക്കുകയായിരുന്നു. ദമ്പതികൾ തെന്മല പൊലീസിന് പരാതി നൽകി. നിരവധി കേസുകളിൽ പ്രതിയായ യുവാവ് നേരത്തെ മദ്യലഹരിയിൽ പൊലീസ് ജിപ്പ് തടഞ്ഞിരുന്നെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും തെന്മല സി.ഐ എം.വിശ്വംഭരൻ അറിയിച്ചു.