
യുവനടി രാകുൽപ്രീത് സിംഗിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അടുത്തിടെ രാകുൽ ലിവിംഗ് ടുഗദറായി ജീവിക്കുകയാണെന്ന തരത്തിൽ കിംവദന്തികൾ വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്ന് പറഞ്ഞ് രാകുൽ തന്നെ എത്തിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രാകുൽപ്രീത് സിംഗ് പ്രണയത്തിലും ലിവിംഗ് ടുഗദറായി ജീവിക്കുകയുമാണെന്ന തരത്തിലാണ് പുതിയ ഗോസിപ്പുകൾ വന്നത്. എന്നാൽ താൻ പ്രണയത്തിൽ അല്ലെന്നും പ്രണയിക്കാൻ ഇഷ്ടപ്പെടുന് ആളല്ലെന്നുമാണ് രാകുൽപ്രീത് സിംഗ് പറയുന്നത്. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയവിവാഹമായിരിക്കില്ല. ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ച് കൊണ്ട് മാത്രമായിരിക്കും. വിപുലമായൊരു ആഘോഷത്തിൽ വച്ചായിരിക്കും എന്റെ വിവാഹമെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും രാകുൽപ്രീത് സിംഗ് വ്യക്തമാക്കുന്നു. ഇതോടെ ദിവസങ്ങളായി പ്രചരിച്ച ഗോസിപ്പുകൾക്കെല്ലാം ഒരു അവസാനമായിരിക്കുകയാണ്. നേരത്തെയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുന്ന് രാകുൽ പറഞ്ഞിരുന്നു.ഏറെ കാലമായി മകളോട് ഒരു ആൺകുട്ടിയെ കണ്ടെത്താൻ പറയുന്നു. പക്ഷേ അവൾ എന്റെ വാക്ക് കേൾക്കുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ രാകുലിന്റെ മാതാവ് റിനി സിംഗ് പറഞ്ഞിരുന്നു. അത് കൊണ്ട് ഞങ്ങൾ തന്നെ അവൾക്ക് വേണ്ടി ഒരാളെ കണ്ടെത്തണമെന്നായിരുന്നു അമ്മയുടെ ആവശ്യം. എന്നാൽ യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. എന്റെ അച്ചടക്കം കണ്ട് എല്ലാ ആൺകുട്ടികളെയും ഞാൻ ഭയപ്പെടുത്തുമെന്ന് എന്റെ അമ്മയ്ക്ക് തോന്നുണ്ടാവുമെന്ന് രാകുലും അന്ന് പ്രതികരിച്ചു. ഇപ്പോഴാണ് വിവാഹത്തെ കുറിച്ച് വീട്ടുകാർ എന്നോട് പറഞ്ഞ് തുടങ്ങിയത്. വിവാഹത്തിന് വലിയ പ്രഷറൊന്നുമില്ല. അമ്മ എപ്പോഴും വിവാഹത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഞാൻ എന്റെ ജോലിയുടെ തിരക്കുകളിലാണ്. രാകുലിനെക്കാൾ പ്രായം കൂടിയ ഒരാളെ തന്നെ വരനായി കിട്ടണമെന്ന മാനദണ്ഡമേയുള്ളുവെന്ന് താരമാതാവും പറയുന്നു. അവളെക്കാളും മികച്ച ഒരാളെയാണ് അവൾ ആഗ്രഹിക്കുന്നതെന്നും റിനി സിംഗ് വെളിപ്പെടുത്തിയിരുന്നു.