
ആറ്റിങ്ങൽ:ആയുർവേദ ഡോക്ടർമാർക്ക് സ്വതന്ത്രമായി ശസ്ത്രക്രീയകളും ദന്ത ചികിത്സയും നടത്താൻ അനുമതി നൽകിയതിനെതിരെ ഇന്ത്യൻ ദന്തൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.അഭിലാഷ് ജി.എസ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.അരുൺ രാമചന്ദ്രൻ,കൺവീനർ ഡോ.പ്രേംജിത്ത്,ജില്ലാ പ്രസിഡന്റ് ഡോ.തരുൺ ജേക്കബ്ബ്,സെക്രട്ടറി ഡോ.സിദ്ധാർത്ഥ്.വി.നായർ,ആറ്റിങ്ങൽ പ്രസിഡന്റ് ഡോ. ഷെറിൻ.എ.കലാം,സെക്രട്ടറി ഡോ. ദീപക് എസ്.ദാസ്,ഡോ, ബിജു.എ നായർ,ഡോ.അനീഷ്.പി എന്നിവർ സംസാരിച്ചു.