കൊച്ചി: മറെെൻഡ്രെെവിൽ ഫ്ളാറ്റിന്റെ ആറാം നിലയിൽനിന്ന് വീണ് വീട്ടു‌ജോലിക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഫ്ളാറ്റുടമ ഇംതിയാസ് മുഹമ്മദിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനാണ് തുടക്കം മുതൽ പൊലീസ് ശ്രമിച്ചത്. നാട്ടിൽ പോകാൻ അനുവാദം നൽകാതെ വീട്ടുതടങ്കലിലാക്കിയ ജോലിക്കാരി കുമാരി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. വിഷയത്തിൽ ലേബർ ഓഫീസർ ഇടപെടണമെന്നും കുമാരിയുടെ ചികിത്സാ ചെലവും നഷ്ടപരിഹാരവും ഉടമ നൽകണം. അല്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി ബി.എം.എസ് മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.