
തിരുവനന്തപുരം: 14ാമത് മലയാറ്റൂർ പുരസ്‌കാരം ഡോ.ജോർജ് ഓണക്കൂറിന്റെ 'ഹൃദയരാഗങ്ങൾ' എന്ന ആത്മകഥയ്ക്ക് ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ശ്രദ്ധേയരായ എഴുത്തുകാർക്ക് നൽകുന്ന മലയാറ്റൂർ പ്രൈസിന് സന്ധ്യ. ഇ രചിച്ച 'അമ്മയുള്ളതിനാൽ' എന്ന കവിതാ സമാഹാരം അർഹമായി. 5001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മലയാറ്റൂർ പ്രൈസ്. കെ.ജയകുമാർ ചെയർമാനും സതീഷ് ബാബു പയ്യന്നൂർ, റോസ് മേരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പുരസ്‌കാരങ്ങൾ മലയാറ്റൂരിന്റെ ചരമദിനമായ ഡിസംബർ 27ന് തിരുവനന്തപുരത്ത് നൽകുമെന്ന്
മലയാറ്റൂർ സ്മാരക സമിതി ചെയർമാൻ ഡോ.വി.കെ. ജയകുമാർ, സെക്രട്ടറി അനീഷ് കെ. അയിലറ എന്നിവർ അറിയിച്ചു.