കൊച്ചി: മറെെൻ ഡ്രെെവിൽ ഫ്ളാറ്റിന്റെ ആറാംനിലയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരിയിൽ നിന്ന് ജഡ്‌ജിയുടെ സാന്നിദ്ധ്യത്തിൽ മൊഴിയെടുക്കണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ ഇംതിയാസ് അഹമ്മദ് പ്രതിസ്ഥാനത്തിരിക്കുമ്പോൾ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഫ്ളാറ്റുകളിലും താമസയിടങ്ങളിലും ഗാർഹിക തൊഴിലാളികൾക്കെതിരെ ക്രൂരത പതിവാണ്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.വെെ. കുഞ്ഞുമോൻ, ബി.കെ.എസ് ജില്ലാ പ്രസിഡന്റ് ജെ.കെ പ്രസാദ്, സുരേഷ് കടുപ്പത്ത് എന്നിവർ പങ്കെടുത്തു.