costediyiledutha-lorrikal

കല്ലമ്പലം: പള്ളിക്കൽ മേഖലയിൽ നിന്നും അനധികൃതമായി പാറ കടത്താൻ ശ്രമിച്ച 13 ലോറികൾ ലോഡുമായി പൊലീസ് പിടിച്ചെടുത്തു. മൂന്നാംവിളയിൽ നിന്നും രാവിലെ 6ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പള്ളിക്കൽ എസ്.ഐ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി പിടികൂടിയത്. പാസില്ലാതെ നാവായിക്കുളം കടമ്പാട്ടുകോണം, കല്ലമ്പലം ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച ലോഡുകളെല്ലാം സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടു. ജിയോളജിക്കൽ വകുപ്പിന് വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു. പൊലീസ് നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ജിയോളജിക്കൽ വകുപ്പ് നടപടിയെടുക്കും.