
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലംവോട്ടെണ്ണൽ നടത്താനാകാതെ വന്നതിനാൽ ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്‌റ്റേഷനിൽ 14ന് റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ്കമ്മിഷൻ തീരുമാനിച്ചു. ഡിസംബർ എട്ടിന് ഇവിടെ നടന്ന വോട്ടെടുപ്പ് അസാധുവാക്കിക്കൊണ്ട് കമ്മിഷൻ ഇന്നലെ ഉത്തരവിറക്കി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.