
കല്ലമ്പലം:ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10ന് വർക്കല എക്സൈസ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ ഒരു വർഷക്കാലത്തെ ലഹരി വിരുദ്ധ പ്രവർത്തന പ്രോജക്ട് വർക്കല ഇൻസ്പെക്ടർ മഹേഷിന് താലൂക്ക് പ്രസിഡന്റ് ആനി പവിത്രൻ കൈമാറി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ഓർഗനൈസേഷന്റെ പുതിയ ബ്രോഷർ പ്രകാശനവും നടന്നു.താലൂക്ക് വനിതാ വിഭാഗം പ്രസിഡന്റ് ആനിപവിത്രൻ,സെക്രട്ടറി അജിത.എസ്,ട്രഷറർ ഡോ.ഗീതാപത്മൻ,വി.അജിത് കൃഷ്ണ,ആമിനാ ഹായിസ് എന്നിവർ പ്രസംഗിച്ചു.സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് മൂന്നാം ഘട്ട ബോധവത്കരണത്തിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.